ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ വീണു; പിടിമുറുക്കി ഇന്ത്യ


സെഞ്ച്വൂറിയന്‍: ഇന്ത്യക്കെതിരായ ആറാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 25. 1 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 116 റണ്‍സെന്ന നിലയില്‍. സോണ്ടോ (44*) ഹെന്റിച്ച് ക്ലാസന്‍ (6*) എന്നിവരാണ് ക്രീസില്‍. മാര്‍ക്രം (24), അംല (10), ഡിവില്ലിയേഴ്‌സ് (30) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായെത്തിയ ശര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും നേടി.

RELATED STORIES

Share it
Top