ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരിശീലനം തുടങ്ങി;ആദ്യ മല്‍സരം ജനുവരി അഞ്ചിന്


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മല്‍സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പരിശീലനം ആരംഭിച്ചു. വിവാഹത്തിന്റെ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയില്‍ ബാറ്റിങ് പരിശീലനം നടത്തി. അതേ സമയം പരിക്കിനെത്തുടര്‍ന്ന് ശിഖര്‍ ധവാന്‍ ആദ്യ ടെസ്റ്റ് കളിക്കുന്ന കാര്യം സംശയമാണ്. പകരം പാര്‍ഥിവ് പട്ടേലോ കെ എല്‍ രാഹുലോ ആവും ഇന്ത്യക്കുവേണ്ടി ഇന്നിങ്‌സ് ഓപണര്‍ ചെയ്യുക. മൂന്ന് ടെസ്റ്റ്, ആറ് ഏകദിനം, മൂന്ന് ട്വന്റി20 മല്‍സരങ്ങളാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലുള്ളത്.

RELATED STORIES

Share it
Top