എവിടെ കളിക്കുന്നു എന്നതിലല്ല എങ്ങനെ കളിക്കുന്നു എന്നതിലാണ് കാര്യം; നയം വ്യക്തമാക്കി കോഹ്‌ലിന്യൂഡല്‍ഹി: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ വച്ച് നടക്കുന്ന പരമ്പരയില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. എല്ലാ രീതിയിലുള്ള മാനസിക സമ്മര്‍ദ്ദത്തെയും നീക്കിവച്ചാണ് ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ ചെന്ന് നേരിടുന്നതെന്നും ഇന്ത്യയ്ക്ക് വേണ്ടി 100 ശതമാനം പ്രയത്‌നവും ഞങ്ങള്‍ വിനിയോഗിക്കുമെന്നും കോഹ്‌ലി ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹോം മൈതാനിയില്‍ വിജയിച്ചത് പോലെ എവേ മല്‍സരത്തിലും  ജയിക്കും.  എവിടെ നിന്നാണ് കളിക്കുന്നതല്ല പ്രധാനം എന്താണ് കളിക്കുന്നതെന്നാണ്് പ്രധാനം, ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തില്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.  ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന ട്വന്റി20 ഫോര്‍മാറ്റുകള്‍ വിജയിച്ചിട്ടില്ല എന്നതു കൊണ്ടു തന്നെ പരമ്പര വളരെ കഠിനമാണെന്നും കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും സമ്മതിച്ചു.

RELATED STORIES

Share it
Top