ത്സാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന്;കങ്കണാ റാവത്തിന്റെ സിനിമക്കെതിരെ പ്രതിഷേധവുമായി ബ്രാഹ്മണ സംഘടന

ജയ്പൂര്‍: പത്മാവതിന് പിന്നാലെ കങ്കണാ റാവത്ത് മുഖ്യകഥാപാത്രമാകുന്ന സിനിമക്കെതിരെയും പ്രതിഷേധമുയരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന മണിര്‍ണിക ദ ക്യൂന്‍ ഓഫ് ത്സാന്‍സി എന്ന സിനിമക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ബ്രാഹ്മണ സംഘടനയായ സര്‍വ ബ്രാഹ്മിണ്‍ സഭയാണ് പ്രതിഷേധവുമായി രംഗത്തെത്തയിരിക്കുന്നത്.ചിത്രത്തില്‍ ത്സാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. സിനിമയില്‍ ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി ഉണ്ടെന്നാണ് സംഘടനയുടെ വാദം.
ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്ന് ബ്രാഹ്മിണ്‍ സഭ പ്രസിഡന്റ് സുരേഷ് മിശ്ര രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്, രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കത്താരി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top