ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് മോദി ഫലസ്തീനിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി: ഫലസ്തീന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലെ ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ശനിയാഴ്ച ഫലസ്തീനിലെത്തുന്ന മോദി റാമല്ലയിലെ പ്രസിഡന്റിന്റെ ആസ്ഥാനത്ത് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും നിരവധി സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും.  തുടര്‍ന്ന് വൈകീട്ട് യുഎഇയിലേക്കു തിരിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ഇസ്രായേലുമായുള്ള ബന്ധം ശക്തിപ്പെടുന്നതിനിടെ ഫലസ്തീനെ അവഗണിക്കുന്നുവെന്ന് ചില കോണുകളില്‍ നിന്നു പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദര്‍ശനം. 10നും 11നും ദുബയില്‍ നടക്കുന്ന ലോക ഭരണതല ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ദുബയ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമുമായി കൂടിക്കാഴ്ച നടത്തും. അബൂദബിയില്‍ നിര്‍മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് മോദി തറക്കല്ലിടും. തുടര്‍ന്ന് ഒമാനിലെത്തും.

RELATED STORIES

Share it
Top