ത്രിപുര ബിജെപിക്ക്, നാഗാലാന്‍ഡില്‍ ബി.ജെ.പിഎന്‍.ഡി.പി.പി സഖ്യം , മേഘാലയയില്‍ കോണ്‍ഗ്രസ് എറ്റവും വലിയ ഒറ്റക്കക്ഷി

ഷില്ലോങ്: മേഘാലയയില്‍ 24 സീറ്റില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകുമെന്ന് ഉറപ്പായി.  ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത് ഏട്ട് സീറ്റ് മാത്രം. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം എന്‍പിപിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. രണ്ടു കക്ഷികള്‍ക്കും കൂടി 59 അംഗ സഭയില്‍ 21 സീറ്റിലാണ് ലീഡുള്ളത്.
നാഗാലാന്‍ഡില്‍ ഏറ്റവുമൊടുവിലെ കണക്കനുസരിച്ച്  ബി.ജെ.പിഎന്‍.ഡി.പി.പി സഖ്യം 29 സീറ്റിലും നാഗാ പീപ്പിള്‍സ് പാര്‍ട്ടി 29 സീറ്റിലും ലീഡ് ചെയ്യുന്നു

ത്രിപുരയില്‍ 25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സി.പി.എം ഭരണം അവസാനിപ്പിച്ച് ബി.ജെ.പി അധികാരത്തിലേക്ക്. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച്്് 40 സീറ്റിലാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. നാഗാലാന്‍ഡില്‍ 33 മൂന്നു സീറ്റുകളില്‍ എന്‍ഡിപിപിബിജെപി സഖ്യം മുന്നേറുകയാണ്. മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 25 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു.

RELATED STORIES

Share it
Top