ത്രിപുര: പത്രപ്രവര്‍ത്തകരുടെ വധം സിബിഐ അന്വേഷിക്കും

അഗര്‍ത്തല: ത്രിപുരയില്‍ കഴിഞ്ഞ വര്‍ഷം രണ്ടു പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അറിയിച്ചതാണ് ഇക്കാര്യം. ശന്തനു ഭൗമിക്, സന്ദീപ് ദത്ത ഭൗമിക് എന്നിവരാണു കൊല്ലപ്പെട്ടത്.പശ്ചിമ ത്രിപുര ജില്ലയില്‍ കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 21ന് റോഡ് ഉപരോധം റിപോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ശന്തനു ഭൗമിക് കൊല്ലപ്പെട്ടത്.
പ്രാദേശിക പത്രത്തിന്റെ ക്രൈം റിപോര്‍ട്ടറായ സന്ദീപ് ദത്ത ഭൗമിക് നവംബര്‍ 20ന് ത്രിപുര സ്റ്റേറ്റ് റൈഫിള്‍ ആസ്ഥാനത്തും കൊല്ലപ്പെട്ടു. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവന്ന സന്ദീപ് ദത്ത ഭൗമിക് കേസിന്റെ വിചാരണ ത്രിപുര ഹൈക്കോടതി തടഞ്ഞിരുന്നു. സംസ്ഥാന പോലിസിന്റെ പ്രത്യേകാന്വേഷണസംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top