ത്രിപുര തിരഞ്ഞെടുപ്പ്: സിപിഎം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി

അഗര്‍ത്തല: ത്രിപുര തിരഞ്ഞെടുപ്പില്‍ ആരൊക്കെയാണ് തങ്ങള്‍ക്ക് വോട്ടു ചെയ്തതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്ന തരത്തില്‍ സിപിഐഎം പ്രചരണം നടത്തിയെന്ന് ആരോപണം. സിപിഐഎം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി.

വോട്ടര്‍മാരെ പ്രകോപിപ്പിച്ചും അക്രമമഴിച്ചുവിട്ടും വ്യാജപ്രചരണം നടത്തിയും തിരഞ്ഞെടുപ്പു പ്രക്രിയയെ സിപിഐഎം അട്ടിമറിക്കുകയാണെന്നാണ് ബിജെപി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്.

ബിജെപിക്കു വോട്ടു ചെയ്താല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ശബ്ദം കുറച്ചു ഉച്ഛത്തിലായിരിക്കുമെന്നും എല്ലാ പോളിങ് ബൂത്തുകളിലും ക്യാമറകള്‍ ഉള്ളതിനാല്‍ ബൂത്തുകളില്‍ എന്താണ് നടക്കുന്നതെന്ന് ഇടതു പ്രവര്‍ത്തകര്‍ക്ക് അറിയാന്‍ കഴിയുമെന്നും വോട്ടര്‍മാര്‍ക്കിടയില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാനും വിവി പാറ്റ് മെഷീനുകളെക്കുറിച്ച് വോട്ടര്‍മാരെ പഠിപ്പിക്കാനും തിരഞ്ഞെടുപ്പു കമ്മീഷന്‍ ഒരു കാമ്പെയ്‌നും നടത്തിയില്ലെന്നും ബിജെപി ആരോപിക്കുന്നു.

മേഘാലയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ബിജെപി തിരഞ്ഞടുപ്പു കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മേഘാലയയിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസിനുവേണ്ടി പ്രചരണം നടത്തുന്നുവെന്നാണ് ബിജെപിയുടെ പരാതി.

RELATED STORIES

Share it
Top