ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്

അഗര്‍ത്തല: ത്രിപുര നിയമസഭയിലേക്ക് വോട്ടെടുപ്പ് ഇന്ന്. ആകെയുള്ള 60 മണ്ഡലങ്ങളില്‍ 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. സിപിഎം സ്ഥാനാര്‍ഥി രാമേന്ദ്ര നാരായണ്‍ ദേബ് ബര്‍മ അന്തരിച്ചതിനെ തുടര്‍ന്ന് ചരിലം നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാര്‍ച്ച് 12ലേക്ക് മാറ്റിയിട്ടുണ്ട്. 20 മണ്ഡലങ്ങള്‍ പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്.
കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി ത്രിപുര ഭരിക്കുന്ന ഇടതുമുന്നണിക്ക് മുഖ്യ എതിരാളിയായി മാറിയ ബിജെപി കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.  307 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. സിപിഎം 57 സീറ്റിലും ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. ഇന്റിജനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുരയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി മത്സരിക്കുന്നത്.
ബിജെപി 51 സീറ്റിലും ഐപിഎഫ്ടി 9 സീറ്റിലും മത്സരിക്കുന്നു.  കോണ്‍ഗ്രസ് 59 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. 25,73,413 വോട്ടര്‍മാരാണ് ഇന്ന് പോളിങ്ബൂത്തിലേക്ക് പോകുന്നത്. മാര്‍ച്ച് 3നാണ് വോട്ടെണ്ണല്‍.

RELATED STORIES

Share it
Top