ത്രിപുര: ഇടത് ഭരണത്തില്‍ തല്ലിക്കൊലയില്ല- മണിക് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ത്രിപുരയില്‍ 25 വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ ഒരിക്കല്‍ പോലും തല്ലിക്കൊല നടന്നിട്ടില്ലെന്നു മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. തിരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നത്. ത്രിപുരയിലും പശ്ചിമബംഗാളിലും ജനാധിപത്യം കശാപ്പ് ചെയ്തതിനും തല്ലിക്കൊലയ്ക്കുമെതിരേ ഇടതു പാര്‍ട്ടികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ ഡല്‍ഹിയിലെത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ പരാജയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ദുരുദ്ദേശ്യപരമായ പദ്ധതിയുടെ ഭാഗമാണ് ശിശുമോഷണം, തല്ലിക്കൊല, ഗോരക്ഷകര്‍ തുടങ്ങിയവ. കേന്ദ്രമെന്ന പോലെ ത്രിപുരയിലെ ബിപ്ലബ് ദേബ് സര്‍ക്കാരും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top