ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം;സിപിഎം എന്ന് ആരോപണം
midhuna mi.ptk2018-02-17T11:03:01+05:30
അഗര്‍ത്തല: ഞായറാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ചക്മാഘടില്വച്ചാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം ചക്മാഘട്ടിലെ ഹോട്ടലില്‍ എത്തിയപ്പോള്‍ 15ഓളം പേരടങ്ങുന്ന സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകനായ ബിക്രം പറഞ്ഞു.ആക്രമണത്തില്‍ ബിജെപി പ്രവര്ത്തകന് നിര്‍മല്‍ രുന്ദ്രാ പോളിന് ഗുരുതരമായി പരിക്കേറ്റുവെന്നും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ബിജെപി പറഞ്ഞു. ത്രിപുരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.