ത്രിപുരയിലെ ആര്‍എസ്എസ് ആക്രമണം: പ്രകടനവും പൊതുയോഗവും നടത്തി

ചാലക്കുടി: ത്രിപുരയില്‍ ആര്‍എസ്എസുകാര്‍ വ്യാപകമായി നടത്തിയ ആക്രണത്തില്‍ പ്രതിഷേധിച്ച് സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. ട്രങ്ക്‌റോഡ് ജംഗ്ഷനില്‍ നടന്ന പ്രതിഷേധ യോഗം ഏരിയാ കമ്മിറ്റിയംഗം ഇ സി സുരേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ ആര്‍ സുമേഷ്, എം എന്‍ ശശിധരന്‍, എം എം രമേശന, പി എസ് സന്തോഷ്, കെ ഐ അജിതന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തംഗം സി ജി സിനി, വി ജെ ജോജി, സി കെ വിന്‍സെന്റ് പ്രകടത്തിന് നേതൃത്വം നല്‍കി.കുന്നംകുളം: തൃപുരയില്‍ നടക്കുന്ന ബിജെപി സംഘ പരിവാര്‍ ഭീകര വാഴ്ച്ചക്കെതിരേ സിപിഎം കുന്നംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടി കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി മഹാത്മ ഗാന്ധി വാണിജ്യകേന്ദ്രത്തിന് മുന്നില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ കമ്മറ്റി അംഗം കെ എഫ്. ഡേവീസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ബാബു എം പാലിശ്ശേരി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ബി ജയന്‍, സി ജി രഘുനാഥ്, ഉഷ പ്രഭുകുമാര്‍, എം ബി  പ്രവീണ്‍, പി എം സുരേഷ്, കെ ബി. ഷിബു സംസാരിച്ചു.പ്രകടനത്തിന് കെ ജി പ്രമോദ്, ടി സി ചെറിയാന്‍, അഡ്വ.കെ.ബി.സനീഷ്, സി.അംബികേശന്‍, കെ.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top