ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ്

ചാത്തമംഗലം: തിരസ്‌കരണത്തിന്റേയും അടിച്ചേല്‍പ്പിക്കലിന്റേയും വിവേചനത്തിന്റേയും സ്വേച്ഛാധിപത്യപരമായ പ്രവണതകള്‍ വര്‍ധിച്ചുവരുന്ന വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ റൂത്ത് കോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിഭാവനം ചെയ്യുന്ന ടിസിഐ പോലുള്ള മന:ശാസ്ത്ര പരിശീലനപദ്ധതികളുടെ പ്രസക്തി ഏറെയാണെന്ന്  ആര്‍സിഐ ഇന്ത്യന്‍ ഘടകം പ്രസിഡന്റും എഴുത്തുകാരനുമായ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്. സാമൂഹികനീതി, സാമുദായിക സൗഹാര്‍ദം പുതുവിദ്യാഭ്യാസം എന്ന വിഷയത്തില്‍ ദയാപുരത്തു നടക്കുന്ന ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെയും റൂത്ത് കോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യാഘടകത്തിന്റെ 18ാമത് വാര്‍ഷികത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കോണ്‍ഫറന്‍സ് റൂത്ത് കോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ആന്‍ഡ്രിയ ഷ്മിഡ് (ജര്‍മനി) ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞലവി അധ്യക്ഷത വഹിച്ചു. ഡോ. എന്‍ പി ആഷ്‌ലി, വസീം യൂസുഫ് ഭട്ട് സംസാരിച്ചു. ഡോ. സി തോമസ് ഏബ്രഹാം, മോളി തോമസ് എന്നിവരുടെ കൂട്ടുരചനയായ 'തളം കെട്ടാതെ ജീവിതം’ എന്ന പുസ്തകം ഡോ. എം എം ബഷീറും തോമസ് ഏബ്രഹാമിന്റെ മറ്റൊരു കൃതിയായ 'ദ ബട്ടര്‍ഫ്‌ലൈ എഫക്ട്' ദയാപുരം രക്ഷാധികാരി സി ടി അബ്ദുറഹീമും പ്രകാശനം ചെയ്തു. ടിസിഐ ഗ്രാജ്വേഷന്‍ നേടിയ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രഫ. ജോബി സിറിയക് എന്നിവരെ അനുമോദിച്ചു. സി ടി ആദില്‍, കെ വി വിജയന്‍,  ഡോ. സി തോമസ് ഏബ്രഹാം, ടി വി അബ്ദുള്‍ ഗഫൂര്‍, പി ജ്യോതി,  ഡോ. സി ഇ രഞ്ജിനി സംസാരിച്ചു. ഇന്നും നാളെയുമായി നടക്കുന്ന സെഷനുകളില്‍ ടീസ്റ്റ സെതല്‍വാദ്, ശശികുമാര്‍, ഡോ. അലക്‌സാണ്ടര്‍ ട്രോസ്റ്റ്,  കെ ജെ ജേക്കബ്, ഡോ. എം എം ബഷീര്‍, എലിയോനോര്‍ ജോസഫൈന്‍ ബോട്ട് , ഡോ. ലൈല ബി ദാസ്, ഡോ. എന്‍ പി ആഷ്—ലി , ഡോ. ബാലമുരളി , കെ പി നൗഫല്‍, എന്‍ പി മുഹമ്മദ് ഹാരിസ് പങ്കെടുക്കും.

RELATED STORIES

Share it
Top