തോളൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഒഴിവുകള്‍ നികത്താന്‍ തീരുമാനം

മുളങ്കുന്നത്തുകാവ്: പുഴയ്ക്ക ല്‍ ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള തോളൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നിലവിലുള്ള 4 ഒഴിവുകള്‍ നികത്തുന്നതിന് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എം എ ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായി
മെഡിക്കല്‍ കോളജ് റൂറല്‍ ഹെല്‍ത്ത് ട്രെയ്‌നിംങ്ങ് സെന്റര്‍ കൂടിയായ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു.
സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മുന്‍ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം പ്രവര്‍ത്തനക്ഷമമായതോടുകൂടിയാണ് ജീവനക്കാരുടെ കുറവ് അടിയന്തിരമായി നികത്തണമെന്ന് പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ന ല്‍കിയ നിവേദനത്തിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തിയത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിജു വര്‍ഗ്ഗീസ്, മുന്‍ പ്രസിഡണ്ട് അഡ്വ. ലൈജു സി എടക്കളത്തൂര്‍, വൈസ് പ്രസിഡണ്ട് സുമ ഹരി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി വി കുരിയാക്കോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് ചെയര്‍പേഴ്‌സണ്‍ ടി ജയലക്ഷ്മി ടീച്ചര്‍, സൂപ്രണ്ട് ഡോ. സി ഒ ജോബ്, മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെസിസിന്‍ മേധാവി ഡോ. നിലീന കോശി, എച്ച്എംസി അംഗം പി കെ ഗോപിനാഥന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒഴിവുകള്‍ 30 ദിവസത്തിനകം നികത്താമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി.

RELATED STORIES

Share it
Top