തോല്‍വി ശാപം മാറാതെ ബംഗളൂരു; കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റ് ജയംബംഗളൂരു: ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ തോല്‍വി ശാപം മാറുന്നില്ല. ഇന്നലെ നടന്ന പോരാട്ടത്തില്‍ കരുത്തരായ കൊല്‍ക്കത്ത ആറ് വിക്കറ്റിനാണ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ്് ചെയ്ത ബംഗളൂരു 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്ത് വിജംയ സ്വന്തമാക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്ന ക്രിസ് ലിന്നിന്റെ (62) ബാറ്റിങാണ് കൊല്‍ക്കത്തയ്ക്ക് കരുത്തായത്. റോബിന്‍ ഉത്തപ്പ (36), സുനില്‍ നരെയ്ന്‍ (27), ദിനേഷ് കാര്‍ത്തിക് (23) എന്നിവരും കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിന് കരുത്തായത് നായകന്‍ വിരാട് കോഹ്‌ലിയുടെ (68*) അര്‍ധ സെഞ്ച്വറി പ്രകടനമാണ്. ബ്രണ്ടന്‍ മക്കല്ലവും (38) ക്വിന്റന്‍ ഡി കോക്കും (29) ബംഗളൂരുവിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസല്‍ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
ജയത്തോടെ എട്ട് പോയിന്റുള്ള കൊല്‍ക്കത്ത നാലാം സ്ഥാനത്തും തോല്‍വിയോടെ നാല് പോയിന്റുള്ള ബംഗളൂരു ഏഴാം സ്ഥാനത്തുമാണ്.

RELATED STORIES

Share it
Top