തോലന്നൂരില്‍ ഗവ.കോളജ് അടുത്ത അധ്യയനവര്‍ഷം പ്രവര്‍ത്തനം തുടങ്ങും: മന്ത്രി എ കെ ബാലന്‍പാലക്കാട്: തോലന്നൂരില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍  ഗവ.കോളജ് പ്രവര്‍ത്തനം തുടങ്ങുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്—കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. തോലന്നൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്—കൂളില്‍ വായന ദിനാചരണവും ഹയര്‍ സെക്കന്‍ഡറി സ്—കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തരൂര്‍ നിയോജകമണ്ഡലം എംഎല്‍എയുടെ 2015-16 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.5 കോടി ചെലവിട്ട് തോലന്നൂര്‍ ജിഎച്ച്എസ്എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്  മൂന്നുനില സ്—കൂള്‍ കെട്ടിടം, താഴത്തെ നിലയില്‍ വായനമുറി, ലാബ് എന്നിവയും മുകളില്‍ ക്ലാസ്മുറികളും ശൗചാലയങ്ങളുമുണ്ടാക്കും. തോലന്നൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നായിരിക്കും പുതിയ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് തുടങ്ങുക. തൊഴില്‍ സാധ്യതയുള്ള കോഴ്—സുകള്‍ക്കാണ് മുന്‍ഗണന. പെരിങ്ങോട്ടുകുറിശ്ശി മോഡല്‍ റസിഡന്‍ഷല്‍ സ്—കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും. പത്ത് കോടിയുടെ നിര്‍മാണ പ്രവൃത്തികളാണ് സ്‌കൂളില്‍ നടക്കുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയം, കളിസ്ഥലം, അധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടേഴ്—സ്, ഗസ്റ്റ് ഹൗസ്, ലിഫ്റ്റ് തുടങ്ങിയവയുടെ നിര്‍മാണ പ്രവൃത്തികളാണ് നടത്തുക. പഴമ്പാലക്കോടുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ഇന്‍സ്റ്റിറ്റിയുട്ടിന് തരൂര്‍ ആയുര്‍വേദ ഡിസ്—പെന്‍സറിയോട് ചേര്‍ന്ന് അഞ്ച് കോടിയുടെ കെട്ടിടം നിര്‍മിക്കും.തരൂര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ കോഴ്—സുകളോ ബിരുദാനന്തര ബിരുദ കോഴ്—സുകളോ തുടങ്ങും. വിദ്യാഭ്യാസ മേഖലയെ കൈപിടിച്ചുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റേത്. ഇത്തവണ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനായെന്ന് മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടി. ആദിവാസി മേഖലകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ആദിവാസി ഗോത്രഭാഷയറിയുന്ന ബിഎഡ്, ടിടിസി യോഗ്യതയുള്ള 243 ആദിവാസികളെ ഗോത്രഭാഷ അധ്യാപകരായി നിയമിച്ചു. അട്ടപ്പാടിയിലും ഉടന്‍ നിയമനം നടത്തും.  പരിപാടിയില്‍ ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയുട്ടിന്റെ പത്ത് പുസ്—തകങ്ങള്‍ മന്ത്രി വിവിധ സ്—കൂളുകളിലെ വിദ്യാരംഗം കലാസാഹിത്യ വിദ്യാര്‍ഥികള്‍ക്ക് നല്‍കി പ്രകാശനം ചെയ്—തു. തോലന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്—കൂളില്‍ നിന്നും കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയ ആര്‍ രഹ്നയെ പരിപാടിയില്‍ മന്ത്രി അനുമോദിച്ചു.  സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷേളി അധ്യക്ഷത വഹിച്ചു. കുത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായ മുരളീധരന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top