തോരാതെ പേമാരി; ജില്ലയില്‍ ജനജീവിതം ദുരിതത്തില്‍

ആലപ്പുഴ: രണ്ടു ദിവസമായി തിമിര്‍ത്തു പെയ്യുന്ന മഴമൂലം  ജില്ലയില്‍ ജനജീവിതം ദുരിതത്തിലായി.ജില്ലയിലെമ്പാടും വ്യാപക നാശ നഷ്ടമുണ്ടായി.കനത്ത പേമാരിയേ തുടര്‍ന്ന് ജില്ലയില്‍ ഒരു മരണവും റിപോര്‍ട്ട് ചെയ്തു.ചേര്‍ത്തല താലൂക്കില്‍ തൈക്കാട്ടുശ്ശേരി ഫിഷര്‍മെന്‍ കോളനിയില്‍ സുഭദ്ര(62)ആണ് മരിച്ചത്.കനത്ത മഴയില്‍ വെള്ളത്തിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ജില്ലയില്‍ ഒരു വീട് പൂര്‍ണ്ണമായും 76 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇതില്‍ 68 വീടുകളും കാര്‍ത്തികപ്പള്ളി താലൂക്കില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കാറ്റിലാണ് തകര്‍ന്നത്.
13,37,000 രൂപയാണ് ഈ ഇനത്തില്‍ നഷ്ടം കണക്കാക്കുന്നത്.മഴയെതുടര്‍ന്ന് ജില്ലയില്‍ അഞ്ചു ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു.അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ രണ്ടു വീതവും ചെങ്ങന്നൂരില്‍ ഒരു കേന്ദ്രവുമാണ് തുറന്നിട്ടുള്ളത്. 46 കുടുംബങ്ങളില്‍—പ്പെട്ട 166 പേരാണ് ഈ കേന്ദ്രങ്ങളില്‍ അഭയം തേടിയിട്ടുള്ളത്.ജില്ലയിലെ തീര പ്രദേശങ്ങളില്‍ കനത്ത കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്്.

RELATED STORIES

Share it
Top