തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

നെടുമ്പാശ്ശേരി: എന്‍സിപി സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടി എംഎല്‍എയെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. നെടുമ്പാശ്ശേരിയില്‍ നടന്ന യോഗത്തില്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ഏക വൈസ് പ്രസിഡന്റായി പി കെ രാജനെയും ഖജാഞ്ചിയായി ബാബു കാര്‍ത്തികേയനെയും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിമാരെ ഒരാഴ്ചയ്ക്കകം നാമനിര്‍ദേശം ചെയ്യും. ഉഴവൂര്‍ വിജയന്റെ നിര്യാണത്തെ തുടര്‍ന്ന് അഖിലേന്ത്യാ സെക്രട്ടറി പീതാംബരന്‍ മാസ്റ്റര്‍ താല്‍ക്കാലിക പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി കെ രാജന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ വിഭാഗക്കാരനും ട്രഷറര്‍ ബാബു കാര്‍ത്തികേയന്‍ തോമസ് ചാണ്ടി പക്ഷക്കാരനുമാണ്.  വര്‍ഷങ്ങളായി എന്‍സിപി സംസ്ഥാന ഖജാഞ്ചിയായിരുന്ന മാണി സി കാപ്പനെ മാറ്റിയാണ് ബാബു കാര്‍ത്തികേയന്‍ ഖജാഞ്ചിയായത്. 120 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന നിര്‍വാഹക സമിതി 41 ആക്കി ചുരുക്കി. ഇതില്‍ 24 പേര്‍ ശശീന്ദ്രന്‍ വിഭാഗവും 17 പേര്‍ തോമസ് ചാണ്ടി പക്ഷക്കാരുമാണ്. നിര്‍വാഹക സമതിയില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും ശശീന്ദ്രന്‍ മന്ത്രിയായതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിയെ പ്രസിഡന്റാക്കിയത്.

RELATED STORIES

Share it
Top