തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം; കലക്ടര്‍ക്ക് രൂക്ഷവിമര്‍ശനം; നോട്ടീസുകള്‍

ഹൈക്കോടതി റദ്ദാക്കികൊച്ചി: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മാനേജിങ് ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കായല്‍ നികത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട നടപടിയില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 13ാം വകുപ്പ് പ്രകാരം കലക്ടര്‍ നല്‍കിയ നോട്ടീസ് നേരത്തേ കമ്പനിയുടെ ഹരജി പരിഗണിച്ച് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ബ്ലോക്ക് നമ്പറും റീസര്‍വേ നമ്പറും എഴുതിയത് തെറ്റിയെന്നും അതിനാല്‍ ഈ നോട്ടീസ് റദ്ദാക്കാവുന്നതാണെന്നും ഇന്നലെ കലക്ടര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കലക്ടറെ കോടതി വാക്കാല്‍ വിമര്‍ശിച്ചത്. ഒരു  കലക്ടറുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടി അംഗീകരിക്കാനാവില്ല. ശ്രദ്ധയില്ലാതെയാണ്  നോട്ടീസ് തയ്യാറാക്കിയത്. ഇതിനെ ഒരു തെറ്റെന്നു പറയാനാവില്ല.  കലക്ടറുടെ പദവി വളരെ ഉത്തരവാദിത്തമുള്ളതാണ്. കലക്ടറുടെ പദവിയിലിരിക്കുന്ന ആളുടെ സ്വഭാവം വ്യക്തമാക്കുന്നതാണ് ഈ നടപടി.
തെറ്റായ വസ്തുതകളുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് നോട്ടീസ് തയ്യാറാക്കിയത്. ഒരു യുകെജി വിദ്യാര്‍ഥിയാണോ ഇത് തയ്യാറാക്കിയതെന്നു തോന്നുമെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് കലക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകളും റദ്ദാക്കി ഉത്തരവിട്ടു.

RELATED STORIES

Share it
Top