തോണി മറിഞ്ഞ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി


കോട്ടയം:  മുണ്ടാറിന് സമീപം മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ സംഘം സഞ്ചരിച്ച തോണി മുങ്ങി കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമിയുടെ പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ബിപിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാവിലെ 11 മണിയോടെ മുണ്ടാറിന് സമീപത്താണ് തോണി മറിഞ്ഞത്. മാതൃഭൂമി ന്യൂസ് വാര്‍ത്താസംഘമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കി രണ്ട് പേരെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. നേവിയുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന റിപ്പോര്‍ട്ടര്‍ ശ്രീധരന്‍, കാമറമാന്‍ അഭിലാഷ് എന്നിവരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top