തോണി മറിഞ്ഞ് കടലില്‍പെട്ടവരെ സാഹസികമായി രക്ഷപ്പെടുത്തി

വടകര:മല്‍സ്യ ബന്ധനത്തിനിടയില്‍ തോണി മറിഞ്ഞു.തിക്കോടിയില്‍ നിന്നും മല്‍സ്യ ബന്ധനത്തിനു പുറപ്പെട്ട തോണിയാണ് വ്യാഴാഴ്ച വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്.തോണിയില്‍ നിന്നും കടലില്‍ വീണ ആറു മല്‍സ്യ തൊഴിലാളികളേയും മറ്റു വള്ളങ്ങളിലെ മല്‍സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
തിക്കോടി സ്വദേശികളായ കുണ്ടുകുളം അശോകന്‍ (60), പള്ളിവാതുക്കല്‍ ഇബ്രാഹിം (52),രജി,രാഗേഷ്,ജിത്തു,ജിത്തു എന്നിവര്‍തോണി മറിഞ്ഞതോടെ കടലില്‍ വീണു.ഇതില്‍ അശോകനും,ഇബ്രാഹിമിനും പരുക്കേറ്റു. ഇരുവരും മാഹി ഗവ:ആശുപത്രിയില്‍ ചികില്‍സ്.മല്‍സ്യ ബന്ധനത്തിനിടയില്‍ കടല്‍ പ്രക്ഷുബ്ദമായതാണ് അപകടകാരണം. ആറു പേരും തോണിക്കടിയിലും വലയിലുമായി കുടുങ്ങിപ്പോയി. രംഗം കണ്ട് കുറച്ചകലെയുണ്ടായിരുന്ന മറ്റു തോണിക്കാര്‍ ഏറെ പണിപ്പെട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ചോമ്പാല്‍ഹാര്‍ബറിലെത്തിയ ഇബ്രാഹിം പറഞ്ഞു.
അതിനിടെ ചോമ്പാല്‍ ഫിഷിംഗ് ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന്  സംവിധാനങ്ങളില്ലെന്ന് മത്സ്യതൊഴിലാളികള്‍ പരാതിപ്പെട്ടു.  എന്നാല്‍ ഇതിനു ശേഷം വന്ന തലായി, കൊയിലാണ്ടി ഹാര്‍ബറുകളില്‍ മതിയായ രക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കില്‍ ചോമ്പാലില്‍ സ്ഥിതി വ്യത്യസ്തമാണെന്ന് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top