തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചില്ലാ മഠം താജുദീനാണ് ജില്ലാ കളക്ടര്‍ക്കും, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അധികൃതര്‍ക്കും, ആരോഗ്യ വകുപ്പിനും പരാതി നല്‍കിയത്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചില്ലാ മഠം ഭാഗത്തെ തോട്ടിലേക്ക് സമീപത്തെ പല വീടുകളില്‍ നിന്നും ഓവു വെച്ച് മാലിന്യം ഒഴുക്കിവിടുന്നെന്നാണ് പരാതി. മാലിന്യത്തിന്റെ ദുര്‍ഗന്ധം മൂലം വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും പരാതിയില്‍ പറയുന്നു.സമീപത്ത് 69  നമ്പര്‍ അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നു.
കൊതുകുകടി മൂലം കുട്ടികളെ ഇവിടെ ക്ക് വിടാന്‍ മാതാപിതാക്കള്‍ മടിക്കുകയാണെന്നും ,പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായും അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top