തോട്ടിലെ മാലിന്യം; നടപടി സ്വീകരിക്കണം- എസ്ഡിപിഐ

ചെത്തല്ലൂര്‍: കൂരിമുക്ക്-ചെറുമ്പാടം തോട്ടിലേക്ക് കോഴി മാലിന്യം തള്ളിയ നിലയില്‍. നല്ല ഒഴുക്കുള്ളതിനാല്‍ ഇതിന്റെ താഴെ ഭാഗങ്ങളിലും മുറിയങ്കണ്ണിപ്പുഴയില്‍ ചെന്ന് ചേരുന്ന ഭാഗങ്ങളിലും അടിഞ്ഞ് ചേര്‍ന്ന് ദുര്‍ഗന്ധം വമിച്ചപ്പോഴാണ് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.
നിരവധി ആളുകള്‍ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ കിണര്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കിണറിലെ വെള്ളത്തില്‍ മണ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പമ്പിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാവുന്ന ഈ വിശയത്തില്‍,കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ്ഡിപിഐ തച്ചനാട്ടുക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top