തോട്ടത്തില്‍ അറവുമാലിന്യം നിക്ഷേപിച്ചു

മണ്ണാര്‍ക്കാട്: കുമരം പുത്തൂര്‍ കല്യാണകാപ്പില്‍  അറവു മാലിന്യം നിക്ഷേപിച്ചു.  സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കഴിഞ്ഞ രാത്രിയാണ് മാലിന്യം തള്ളിയത്. രാത്രി ആളില്ലാത്ത സ്ഥലം കണ്ടെത്തിയാണ് മാലിന്യം തള്ളുന്നത്. പകല്‍ സമയങ്ങളില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി രാത്രിയില്‍മാലിന്യം തള്ളുകയാണ് രീതി.
കല്ല്യാണകാപ്പില്‍ മാലിന്യവുമായി എത്തുന്നവാഹനത്തിന് അകമ്പടിയായി വരുന്ന വാഹനവും ഇതിനു പുറകെ മാലിന്യം നിറച്ചവാഹനം വരുന്നതും മാലിന്യം തട്ടിയ ശേഷം മടങ്ങി പോകുന്നതും സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് ഹുസൈന്‍ കോള—ശ്ശേരി സ്ഥലം സന്ദര്‍ശിച്ചു.സമീപ കാലങ്ങളില്‍ പ്രേദേശത്തു മാലിന്യ നിക്ഷേപങ്ങള്‍ വര്‍ധിച്ചതായും ഇതിനെതിരെനിയമ പാലകര്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപെട്ടു. മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പഞ്ചായത്ത് അംഗങ്ങളായ അസീസ്, കെ പി റംല എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top