തോട്ടം മേഖലയിലും കുടിവെള്ള സ്രോതസ്സുകളിലും സുരക്ഷ ഉറപ്പാക്കണം

പാലക്കാട്: രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ള ജില്ലയിലെ തോട്ടം മേഖലയിലും കുടിവെള്ള സ്രോതസുകളിലും അതത് വകുപ്പുകളുടെ നേതൃത്വത്തില അതീവ സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യ ജാഗ്രത അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയില്‍ മഴക്കാലപൂര്‍വ്വ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആരോഗ്യ- ശുചിത്വമിഷന്‍ കൈകോര്‍ക്കുന്ന രോഗപ്രതിരോധ ശുചീകരണ യജ്ഞമാണ് ആരോഗ്യ ജാഗ്രത.  ആറ് മാസത്തിനകം ജില്ലയില്‍  ഡെങ്കിപ്പനി, ചിക്കുന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളാല്‍ 14 മരണങ്ങള്‍ സ്ഥിരീകരിച്ചതായി ജില്ലാ സര്‍വെലന്‍സ് ഓഫീസര്‍ ഡോ.കെഎ നാസര്‍ അറിയിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പുകളുടെ  ആഭ്യമുഖ്യത്തില്‍ ഓരോ വാര്‍ഡ് തലത്തിലും ആരോഗ്യസേനയുടെ നേതൃത്വത്തില്‍ ശുചിത്വ- ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക്  കലക്ടര്‍ നിര്‍ദേശം നല്‍കി.
ഷോളയൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധീകരണം ഉറപ്പാക്കുവാന്‍ വേണ്ട നടപടികള്‍ ജലവിഭവ വകുപ്പ് സ്വീകരിക്കും. സ്—കൂളുകളില്‍ ഏല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കുന്നത് കൂടാതെ എ.ഇ.ഒ മാര്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. യോഗത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top