തോക്കിന്റെ ഭാഷ വിശ്വസിക്കുന്നവര്‍ക്ക് തോക്ക് കൊണ്ട് തന്നെ മറുപടി: യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: തോക്കിന്റെ ഭാഷ വിശ്വസിക്കുന്നവര്‍ക്ക് തോക്ക് കൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത കാലത്ത് യുപിയില്‍ നടന്ന ഏറ്റുമുട്ടലുകളെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

എല്ലാവര്‍ക്കും സംരക്ഷണം നല്‍കുകയാണ് സര്‍ക്കാറിന്റെ ചുമതല. എന്നാല്‍, സമൂഹത്തിന്റെ സമാധാനം കെടുത്തുന്ന തോക്കുകളുടെ ഭാഷയില്‍ വിശ്വസിക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ആദിത്യനാഥ് പറഞ്ഞു.

RELATED STORIES

Share it
Top