തൊഴില്‍ സുരക്ഷ: കേന്ദ്രനീക്കം തടയാന്‍ സാധ്യമായതെല്ലാം ചെയ്യും

തിരുവനന്തപുരം: ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (സ്റ്റാന്‍ഡിങ് ഓര്‍ഡര്‍) ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ഭേദഗതി സ്വകാര്യമേഖലയിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷ പൂര്‍ണമായും ഇല്ലാതാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ഭേദഗതിയില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നടപ്പാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റ് ഓഫിസ് മാന്വലും റൂള്‍സ് ഓഫ് ബിസിനസും അടിസ്ഥാനമാക്കിയാണു പ്രധാനമായും സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയലുകളില്‍ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം ഗണ്യമായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top