തൊഴില്‍മേഖലയിലെ ആര്‍എസ്എസ് ഇടപെടല്‍ അവസാനിപ്പിക്കണം: സിഐടിയു

കാസര്‍കോട്: ജില്ലയിലെ തൊഴില്‍മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നിലയില്‍ ആര്‍എസ്എസ്- സംഘപരിവാരം ശക്തികള്‍ വിവിധ തൊഴില്‍മേഖലയില്‍ നിയമവിരുദ്ധമായി ഇടപെട്ടുകൊണ്ടിരിക്കുന്നുവെന്ന് സിഐടിയു ആരോപിച്ചു. നിയമത്തിന് വിധേയമായി അംഗീകാരമുള്ള തൊഴിലാളികള്‍ ജോലിചെയ്യുന്ന ചുമട്ട് മേഖലയില്‍ അനര്‍ഹരായ തൊഴിലാളികളെ ഇറക്കി തൊഴില്‍ തട്ടിയെടുക്കാനുള്ള നീക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സ്ഥിതിയുണ്ട്.
ചെറുകിട വ്യവസായ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളെ തങ്ങള്‍ക്കിഷ്ടമില്ലാത്ത യൂനിയനുകളില്‍ ചേര്‍ന്നാല്‍ പിരിച്ചുവിടണമെന്ന് മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കേന്ദ്രഭരണത്തിന്റെ തണലിലും ആര്‍എസ്എസിന്് സ്വാധീനമുള്ളയിടങ്ങളിലും തൊഴില്‍മേഖലയിലെ സമാധാനം തകര്‍ക്കുന്നത് അനുവദിക്കാനാകില്ല. നിയമാനുസൃതമായി ജോലിചെയ്യുന്ന  െതാഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ തൊഴില്‍വകുപ്പും അധികാരികളും പോലിസ് അധികാരികളും ജാഗ്രതകാണിക്കണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top