തൊഴിലുറപ്പ് പദ്ധതി: പായത്ത് 33 കിണറുകളും 4 കുളങ്ങളും നിര്‍മിച്ചു

ഇരിട്ടി: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ജലസംരക്ഷണ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി പായം പഞ്ചായത്തില്‍ നിര്‍മിച്ചത് 33 കിണറുകളും നാല് കുളങ്ങളും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കിണറും കുളവും നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഒരു കിണറിന് 60,000 രൂപയും കുളത്തിന് 70,000 രൂപയുമാണ് ചെലവായത്. തൊഴിലുറപ്പ് തൊഴിലാളികളുടെ 246 തൊഴില്‍ദിനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. പഞ്ചായത്തില്‍ നേരത്തെ തന്നെ വിപുലമായ രീതിയില്‍ ജലസംരക്ഷണ പ്രവര്‍ത്തനം നടത്തി വരികയാണ്. കുളങ്ങളും നിര്‍ച്ചാലുകളും വൃത്തിയാക്കുകയും പുഴകളിലും തൊടുകളിലും തടയണനിര്‍മാണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. വേനല്‍ കടുക്കുമ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന മേഖലയിലാണ് കിണറുകളും കുളങ്ങളും നിര്‍മിച്ചത്. തൊഴിലുറപ്പില്‍ പെരുമ്പറപ്പ് അളപ്രയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിര്‍മിച്ച കിണറിന്റെ ഉദ്്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്് എന്‍ അശോകന്‍ നിര്‍വഹിച്ചു. വൈസ് പ്രസി. വി സാവിത്രി അധ്യക്ഷത വഹിച്ചു. കെ കെ വിമല, വി കെ പ്രേമരാജന്‍, പവിത്രന്‍കരിപ്പായി, മനീഷ, ഷീബരമേശന്‍, കെ മീന സംസാരിച്ചു.

RELATED STORIES

Share it
Top