തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് : നാല് ഐഎഎസുകാര്‍ക്ക് എതിരേ കേസ്ചണ്ഡീഗഡ്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ ഹരിയാന ലോകായുക്ത നിര്‍ദേശിച്ചു. 2007 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 23.13 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് ആരോപണം. വിജിലന്‍സ് അന്വേഷണത്തിന്റെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതായി ലോകായുക്ത കണ്ടെത്തിയത്. സംഭവത്തില്‍ ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

RELATED STORIES

Share it
Top