തൊഴിലുറപ്പ് പദ്ധതി: കേരളത്തിന് മൂന്നു പുരസ്‌കാരങ്ങള്‍ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് കേരളത്തിനു മൂന്നു പുരസ്‌കാരങ്ങള്‍. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ആധാര്‍ സീഡിങില്‍ മികച്ച പ്രകടനത്തിനുള്ള ഗോള്‍ഡ് മെഡല്‍ കേരളം നേടി. തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികള്‍ ജിയോടാഗ് ചെയ്യുന്നതിലെ മികവിനു തൃശൂര്‍ ജില്ലയും മികച്ച പദ്ധതി നിര്‍വഹണത്തിന് ആലപ്പുഴ ഹരിപ്പാട് ബ്ലോക്കിലെ വിയ്യപുരം പഞ്ചായത്തും പുരസ്‌കാരം നേടി. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്രസിങ് തോമര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തിനുള്ള പുരസ്‌കാരം ഗ്രാമ വികസന കമ്മീഷണര്‍ ബി എസ് തിരുമേനിയും ജില്ലാ പുരസ്‌കാരം തൃശൂര്‍ ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ വിനോദിനിയും ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസാദ് കുമാറും ഏറ്റുവാങ്ങി.

RELATED STORIES

Share it
Top