തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയ്ക്ക് 200 കോടിയുടെ നഷ്ടം: യൂത്ത് ഫ്രണ്ട് ്‌

ചെറുതോണി: ഇടുക്കി ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സൂപ്പര്‍ മന്ത്രി ചമഞ്ഞ് 2017-18 വര്‍ഷത്തെ 200 കോടി രൂപയുടെ ആസ്തിവികസന പ്രവര്‍ത്തനങ്ങള്‍  തടഞ്ഞ എല്‍എസ്ജിഡി ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട്(എം) ജില്ലാ കമ്മിറ്റി ഒമ്പതിന് കലക്്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ്  ഷിജോ തടത്തില്‍ അറിയിച്ചു.
രാവിലെ 10ന് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ സമരം ഉദ്ഘാടനം ചെയ്യും. 2017-18 പദ്ധതിവര്‍ഷത്തില്‍ ഇടുക്കി ജില്ലയിലെ പഞ്ചായത്തുകള്‍ക്ക് അംഗീകാരം ലഭിച്ച 200 കോടി രൂപയുടെ പ്രവര്‍ത്തികളാണ് ഇപ്പോള്‍  നഷ്ടപ്പെട്ടിരിക്കുന്നത്. പാറമണലിന് ജില്ലാതലത്തില്‍ അംഗീകരിച്ച് നല്‍കിയത് 2880 രൂപയും ഇപ്പോള്‍ സോഫ്റ്റ്‌വെയറില്‍ ഉള്ളത് 1780 രൂപയുമാണ്.
എല്ലാ പഞ്ചായത്തുകളിലും 2880രൂപ പ്രകാരം ടെണ്ടറുകള്‍ നടത്തി എഗ്രിമെന്റ്  വയ്ക്കുകയും ചെയ്തു. എന്നാല്‍ സോഫ്റ്റ്്‌വെയറിലുള്ള 1780രൂപ മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ. മ്രന്തിയുടെ നിര്‍ദ്ദേശാനുസരണം തൊട്ടടുത്ത ദിവസം സോഫ്റ്റ്‌വെയറില്‍ 2880 രൂപ എന്നത് പ്രാബല്യത്തില്‍ വരുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി അറിയിച്ച് എംപിയുടെ പ്രസ്താവന എല്ലാ പത്രങ്ങളിലും വരുകയും ചെയ്തു. പ്രസ്താവന വന്ന് അടുത്ത ദിവസം മുതല്‍ വീണ്ടും സോഫ്റ്റ്‌വെയറില്‍ നിരക്ക് പഴയപടിയായി. തിരുവനന്തപുരത്ത് വിളിച്ച് അന്വേഷിച്ചപ്പോള്‍ ഘടഏഉ  ചീഫ് എന്‍ജിനീയര്‍ മന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ച് റേറ്റ് പഴയപടിയാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്ന് മനസ്സിലാക്കി ഇദ്ദേഹത്തിന് കീഴിലുള്ള ഘടഏഉ ഡിപ്പാര്‍ട്ടുമെന്റില്‍ പാറമണലിന്റെ റേറ്റ് 2776 രൂപ ആണ് എന്നിരിക്കെയാണ് ഇടുക്കി ജില്ലയിലെ മാത്രം പദ്ധതികള്‍ നടപ്പാകാതിരിക്കുന്നതിനുവേണ്ടി തദ്ദേകസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ പോലും അവഗണിച്ച് ഉദ്ദ്യോഗസ്ഥ വാഴ്ച്ച നടക്കുന്നത്.
ആയിരകണക്കിന്  തൊഴിലാളികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റില്‍നിന്നും കിട്ടേണ്ടിയിരുന്ന പണം നഷ്ടപ്പെടുത്തിയതിലും ജില്ലയുടെ ഗ്രാമീണ മേഖലകളില്‍ നടക്കേണ്ട കോടികളുടെ വികസന പ്രവര്‍ത്തനത്തിന് നഷ്ടപ്പെടുത്തിയ ഉദ്ദ്യോഗസ്ഥന്റെ പക്കലനിന്നും ഈ തുക ഈടാക്കാന്‍ ഗവണ്‍മെന്റ് ഇച്ഛാശക്തി കാണിക്കണമെന്നും യൂത്ത്്രഫണ്ട് ്(എം)  ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top