തൊഴിലുറപ്പ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്തിരുവനന്തപുരം: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കൂലി കുടിശ്ശികയ്ക്കായി അനിശ്ചിതകാല സമരം ആരംഭിക്കുന്നു. 2016 നവംബര്‍ മുതലുള്ള വേതനം കുടിശ്ശികയാണ്.   നിരവധി പരാതികളും സമരങ്ങളും നടത്തിയെങ്കിലും നാളിതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് യൂനിയന്‍ അനിശ്ചിതകാല സമരം തുടങ്ങുന്നത്. 27ന് യൂനിയന്റെ ജില്ലാ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തിരുവനന്തപുരത്തു ചേരും. 30ന് എല്ലാ പഞ്ചായത്തുകളിലും യൂനിയന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. ജൂലൈയില്‍ രാജ്ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കും.

RELATED STORIES

Share it
Top