തൊഴിലുറപ്പ് കൂലി കുടിശ്ശിക : യുഡിഎഫ് ജനപ്രതിനിധികള്‍ കലക്ടറേറ്റ് പടിക്കല്‍ ഉപവാസം നടത്തികല്‍പ്പറ്റ: ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ കുടിശ്ശിക ഇനത്തില്‍ 17 കോടി 8 ലക്ഷം രൂപ കൊടുത്തു തീര്‍ക്കാനുണ്ടായിട്ടും സര്‍ക്കാരുകള്‍ നിസംഗത തുടരുന്നതില്‍ പ്രതിഷേധ്ിച്ച് യഡിഎഫ് ജനപ്രതിനിധികള്‍ കലക്ടറേറ്റ് പടിക്കല്‍ ഉപവാസം നടത്തി. കഴിഞ്ഞ ഏഴു മാസമായി ജില്ലയില്‍ തൊഴിലുറപ്പ് ജോലിക്കാര്‍ക്കുള്ള തുക ലഭിക്കുന്നില്ല.  കൂലി ലഭിക്കാതായതോടെ നൂറുകണക്കിന്  കുടുംബങ്ങള്‍ പട്ടിണിയിലാണ്.  തൊഴിലുറപ്പ് പദ്ധതിയെ മാത്രം ആശ്രയിച്ച് ജില്ലയില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് ഉപജീവനം നടത്തുന്നത്. ജില്ലയില്‍ ഭൂരിഭാഗം വരുന്ന ആദിവാസി സമൂഹവും മറ്റ് നിര്‍ധനരായ കുടുംബാംഗങ്ങളും തൊഴിലുറപ്പിനെ ആശ്രയിച്ച് ജീവിതം തളളി നീക്കുമ്പോള്‍ യഥാസമയങ്ങളില്‍ വേതനം നല്‍കാന്‍ കഴിയാത്തത് തൊഴിലാളികളോടുള്ള കടുത്ത വെല്ലുവിളിയാണ്.  ജില്ലയിലെ 75000-ത്തോളം വരുന്ന തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് ഇതുവരെയുള്ള കുടിശ്ശിക ഏകദേശം 17 കോടി 95 ലക്ഷത്തി 27,000 രൂപയാണ്.  ഇതര സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും ആന്ധ്രയിലും തൊഴിലുറപ്പ് പണം തീര്‍ത്ത് കൊടുത്തിട്ട് പോലും കേരളത്തിന് മാത്രം ഇതുവരെ ഒരു രൂപ പോലും അനുവദിക്കുന്നതിനുള്ള നടപടികള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല.  അധ്യയനവര്‍ഷം ആരംഭിച്ചിട്ടും കുട്ടികള്‍ക്ക് കുടയും ബാഗും വാങ്ങിക്കുന്നതിന് പ്രതീക്ഷിച്ചിരുന്ന തൊഴിലുറപ്പ് വേതനം യഥാസമയം കിട്ടാത്തതില്‍ തൊഴിലാളികള്‍ അങ്ങേയറ്റം നിരാശരാണ്.  ഉപവാസ സമരം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top