തൊഴിലുറപ്പ് ഇല്ലാതാക്കുന്നതിനെതിരേ താക്കീതായി തൊഴിലാളി മാര്‍ച്ച്

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേയുള്ള താക്കീതായി. നൂറുക്കണക്കിന് സ്ത്രീകള്‍ സംബന്ധിച്ചു. കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാപ്രസിഡന്റ് എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് പിരിഞ്ഞുപോകില്ലെന്ന് തൊഴിലാളികള്‍ തീരുമാനിക്കണം. അതിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ അദ്ദേഹം പറഞ്ഞു.
യൂനിയന്‍ ജില്ലാപ്രസിഡന്റ് തങ്കമ്മ സ്‌കറിയ്യ അധ്യക്ഷത വഹിച്ചു. ടി അനില്‍, എം വി ദാമോദരന്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, കാര്‍ഷിക മേഖലയില്‍ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യൂനിയന്‍ ഉന്നയിച്ചു.

RELATED STORIES

Share it
Top