തൊഴിലില്ലായ്മ ദേശീയ നിരക്കിനേക്കാള്‍ മൂന്നിരട്ടി: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് ദേശീയ നിരക്കിനേക്കാള്‍ മൂന്നിരട്ടിയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാനത്തെ നിരക്ക് 10.5ഉം ദേശീയ നിരക്ക് 3.90 ഉം ആണ്. തൊഴില്‍രഹിതരില്‍ 22,21,034 പേര്‍ സ്ത്രീകളും 12, 96,377 പേര്‍ പുരുഷന്മാരുമാണ്. നിരക്ഷരര്‍ 4,057, എസ്എസ്എ ല്‍സിക്ക് താഴെ 3,63,688, എസ്എസ്എല്‍സി- 20,026,75, പ്ലസ്ടു- 7,81,823, ബിരുദം- 2,95, 551, ബിരുദാനന്തരബിരുദം- 6,96, 17 3 എന്നിങ്ങനെയാണ് തൊഴില്‍രഹിതരുടെ കണക്ക്. തൊഴില്‍രഹിതരില്‍ 35,133,54 പേര്‍ അഭ്യസ്തവിദ്യരാണ്.  മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗവും നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിനു കഴിഞ്ഞ നാലുവര്‍ഷമായി മദ്യത്തിന്റെ സെസ്സ് ഇനത്തില്‍ 1,027 കോടി രൂപ പിരിച്ചെടുത്തെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, ഈ ഫണ്ടില്‍ നിന്ന് 8,651 തൊഴിലാളികള്‍ക്കായി 7.65 കോടി രൂപയാണ് ആനുകൂല്യമായി വിതരണം ചെയ്തത്.

RELATED STORIES

Share it
Top