തൊഴിലിടങ്ങളിലെ ആണ്‍ മേല്‍കോയ്മ അവസാനിപ്പിക്കണം: നവോദയ പ്രതിഷേധ കൂട്ടായ്മഅല്‍ ഖോബാര്‍: തൊഴിലിടങ്ങളിലെ ആണ്‍ മേല്‍കോയ്മ അവസാനിപ്പിക്കാനും പുരുഷനും സ്ത്രീക്കും തുല്ല്യ പങ്കാളിത്തം നടപ്പിലാക്കാനും അധികാരികള്‍ തയ്യാറാകണമെന്ന് നവോദയ അല്‍ ഖോബാര്‍ കുടുംബവേദി തൊഴിലിടങ്ങളിലെ ചൂഷണത്തിനും അനീതിക്കുമെതിരേ പൊരുതുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണത്തിനുമെതിരേ പൊതുസമൂഹം ബോധവാന്മാരാകേണ്ടതുണ്ട്. ഇരയെയും വേട്ടക്കാരനെയും ഒരേ കണ്ണിലൂടെ കാണുന്ന 'അമ്മ'യെന്ന സിനിമാ സംഘടനയുടെ സ്ത്രീ വിരുദ്ധതയും പൗരാവകാശങ്ങളെ കാറ്റില്‍ പറത്തി കേവലം ചില വ്യക്തികളെ സംരക്ഷിക്കുന്നതും അപലപനീയമാണ്. മറ്റെല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന പല പ്രമുഖ നടന്മാരുടെയും മൗനം സമൂഹം ചര്‍ച്ച ചെയ്യണം. ജോലി സ്ഥിരത ഭയന്നാണ് പലരും സിനിമാ വ്യവസായ തൊഴിലിടങ്ങളിലെ പുരുഷാധിപത്യത്തിനെതിരേ പ്രതികരിക്കാത്തതെന്നും സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. റബീബ ആഷിഖ് അധ്യക്ഷത വഹിച്ച പരിപാടി കേന്ദ്ര കുടുംബവേദി വനിതാ കണ്‍വീനര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു. രുക്മ പ്രവീണ്‍, നിരഞ്ജിനി സുധീഷ്, സന്ധ്യ ശ്രീജിത്ത്, ഷാനവാസ്, പി എ സമദ്, സാലു, അനാമിക വിദ്യാധരന്‍ സംസാരിച്ചു. ദനിഷ്മ നവീന്‍ കുമാര്‍ പ്രമേയം അതവരിപ്പിച്ചു. സലിം മുഴപ്പിലങ്ങാട്, ടി എന്‍ ഷബീര്‍, വിദ്യാധരന്‍ കോയാടന്‍, ആഷിഖ് കപൂര്‍, ജസീറ ഫിറോസ്, ഷീന വിദ്യാധരന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top