തൊഴിലാളി സമരം: മതിയായ സംരക്ഷണം നല്‍കിയിരുന്നെന്ന്

കൊച്ചി: കോലഞ്ചേരി കടയിരുപ്പിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിലെ തൊഴിലാളി സമരത്തെ നേരിടാന്‍ മതിയായ സംരക്ഷണം നല്‍കിയിരുന്നെന്ന് എറണാകുളം റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്പനിയുടെ പ്രവര്‍ത്തനത്തിന് മതിയായ പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പാലിച്ചില്ലെന്ന് ആരോപിച്ച് കമ്പനി നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് റൂറല്‍ എസ്പി ഇക്കാര്യം വ്യക്തമാക്കി സ്‌റ്റേറ്റ്‌മെന്റ് നല്‍കിയത്. ജൂണ്‍ രണ്ടു മുതല്‍ 13 വരെയാണ് തൊഴിലാളി സമരം നടന്നത്. ഈ ദിവസങ്ങളില്‍ 150 മുതല്‍ 200 വരെ പോലിസുകാരെ മേഖലയില്‍ വിന്യസിച്ചിരുന്നു. 20 പോലിസ് വാഹനങ്ങള്‍ പട്രോളിങ് നടത്തി. സമരത്തെ തുടര്‍ന്ന് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പറയുന്നു.

RELATED STORIES

Share it
Top