തൊഴിലാളി വിരുദ്ധ നയം: എസ്ഡിറ്റിയു പ്രതിഷേധിച്ചു

പറവൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ സോഷ്യല്‍ ഡമോക്രാറ്റിക്ക് ട്രേഡ് യൂനിയന്‍ പറവൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ചേന്ദമംഗലം കവലയില്‍ നിന്നാരംഭിച്ച പ്രകടനം ടൗണില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു.
നിയമ നിര്‍മാണ സഭകളിലോ തൊഴിലാളി സംഘടനകളുമായോ ചര്‍ച്ച പോലും ചെയ്യാതെ ഏകപക്ഷീയമായി നടപ്പാക്കുന്ന ഈ നയം തൊഴിലാളികളെ വഴിയാധാരമാക്കി നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചു മുതലെടുക്കാനുള്ള മോഡി സര്‍ക്കാരിന്റെ ഫാഷിസ്റ്റു നയത്തിന്റെ ഭാഗമാണ്.
രാജ്യത്തിന്റെ സമാധാനപരമായ ഭാവി അപകടത്തിലാക്കുന്ന ഈ നിയമ പരിഷ്‌കരണം ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിറ്റിയു മേഖലാ സെക്രട്ടറി ഷംജാദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സമിതിയംഗം നിസാര്‍ അഹമ്മദ് സംസാരിച്ചു.

RELATED STORIES

Share it
Top