തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേ എസ്ഡിടിയു ധര്‍ണ നാളെ

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നടപടികള്‍ക്കെതിരേ എസ്്ഡിടിയു ജില്ലാ കമ്മിറ്റി 14ന് കലക്ടറേറ്റ് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൊഴില്‍ അവകാശവും സംരക്ഷണവും സേവന വ്യവസ്ഥകളും അട്ടിമറിക്കപ്പെടുന്നു—വെന്നും സ്വകാര്യവും സ്വതന്ത്രവുമായ വ്യാപാര മേഖലകൡ തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാതാക്കിയിരിക്കുന്നുവെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നാസര്‍ പുറക്കാട് അധ്യക്ഷത വഹിച്ചു. സ്വയം തൊഴില്‍ സംരംഭമായി വളര്‍ന്ന ഓട്ടോ, ഗുഡ്‌സ്, ലോറി തുടങ്ങിയ മോട്ടോര്‍ വാഹന തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. ടാക്‌സും ഇന്‍ഷുറന്‍സും പോലിസ് പെറ്റികളും ഇന്ധന വില വര്‍ധനവും കാരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണിവര്‍. മല്‍സ്യ ബന്ധന മേഖലയില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇഇസഡ്്് പരിധിയില്‍പ്പെടുന്ന 12 നോട്ടിക്കല്‍  (22 കിലോമീറ്റര്‍) മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ഭാഗത്ത് ഇന്ത്യയിലെ മല്‍സ്യബന്ധന യാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും വിദേശ ട്രോളുകള്‍ക്ക് യഥേഷ്ടം മേഖലയില്‍ മല്‍സ്യ സമ്പത്ത് ചൂഷണം ചെയ്യുന്നതിന് അവസരം ഒരുക്കുകയും ചെയ്യുന്നുവെന്നും യോഗം വിലയിരുത്തി. ഇത്തരം തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേയാണ് ധര്‍ണ നടത്തുന്നത്്. 14ന് രാവിലെ 10ന് നടക്കുന്ന കലക്്ടറേറ്റ്് ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്്്ഘാടനം ചെയ്യും. യോഗത്തില്‍ ജില്ലാ സെക്രട്ടറി ഷമീര്‍ തോട്ടപ്പള്ളി, നവാസ് കായംകുളം, നജീം മുല്ലാത്ത്, മധു ശ്രീധര്‍, നിസാം താമരക്കുളം, സിറാജ് കൊല്ലകടവ്, സുനീര്‍ കാക്കാഴം പങ്കെടുത്തു.

RELATED STORIES

Share it
Top