തൊഴിലാളി വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന്‌

നെടുങ്കണ്ടം: തൊഴിലാളി വാഹനങ്ങള്‍ക്ക് അമിതവേഗം. ഇതുമൂലം നെടുങ്കണ്ടം ടൗണില്‍ അപകടങ്ങള്‍ നിത്യസംഭവമായി. നെടുങ്കണ്ടം അര്‍ബന്‍ ബാങ്ക് ജങ്ഷനില്‍ ഇന്നലെ അമിതവേഗത്തില്‍ എത്തിയ തൊഴിലാളി വാഹനം കാറുമായി കൂട്ടിയിടിക്കുകയും അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് തടിച്ചു കൂടുകയും രംഗം വഷളാകുന്നതിനു മുമ്പ് പോലിസ് എത്തി തൊഴിലാളി വാഹനം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. തൊഴിലാളി വാഹനങ്ങളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കണമെങ്കില്‍ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നടപടികള്‍ വൈകുന്തോറും അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം തൊഴിലാളി വാഹനങ്ങളുടെ അമിതവേഗത്തില്‍ സഹികെട്ട് നാട്ടുകാര്‍ വാഹനങ്ങള്‍ നെടുങ്കണ്ടത്ത് തടഞ്ഞതാണ്. സംഭവത്തെതുടര്‍ന്ന് പോലിസും ഗതാഗത വകുപ്പും ശക്തമായ നടപടികള്‍ കൈകൊള്ളും എന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, ഈ സംഭവത്തിന് ശേഷം ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ തമിഴ്‌നാട് വാഹനങ്ങളുടെ മരണപാച്ചില്‍ തുടരുകയാണ്.

RELATED STORIES

Share it
Top