തൊഴിലാളിസമരം തീര്‍ന്നിട്ടും കുടിവെള്ളം കിട്ടാക്കനി

എടപ്പാള്‍: 15 ദിവസം നീണ്ടു നില്‍ക്കുന്നജല അതോറിറ്റി കരാര്‍ തൊഴിലാളി സമരം തീര്‍ന്നിട്ടും മേഖലയില്‍ കുടിവെള്ള ക്ഷാമത്തിന് അറുതിയായില്ല. ഭാരതപ്പുഴയില്‍ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്ന പൊന്നാനി താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും രൂക്ഷമായിരിക്കുകയാണു കുടിവെള്ള ക്ഷാമം.
പലയിടങ്ങളിലും മണ്ണിനടിയില്‍ സ്ഥാപിച്ചിരുന്ന ജല വിതരണ പൈപ്പുകള്‍ ദിവസങ്ങളായി തകര്‍ന്നു കിടക്കുകയാണ്. അതിനിടെയായിരുന്നു ഈ മേഖലയില്‍ തൊഴിലെടുക്കുന്ന കരാര്‍ തൊഴിലാളികളുടെ പണിമുടക്ക്.
പണിമുക്ക് പിന്‍വലിച്ച് ദിവസങ്ങളായിട്ടും തകര്‍ന്ന പൈപ്പുകള്‍ ശരിയാക്കി കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. അതേ സമയം മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലേയും കോളനികളിലേയും ജനങ്ങല്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ.്
ജില്ലയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ഒന്നും രണ്ടും വേനല്‍മഴ ലഭിച്ചെങ്കിലും എടപ്പാള്‍ മേഖലയില്‍ ഇതുവരെ മഴ ലഭിക്കാത്തതാണ് ജലക്ഷാമം രൂക്ഷമാക്കാനിടയാക്കിയത്.
കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിനു ജല അതോറിറ്റി അധികൃതര്‍ തുടരുന്ന അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണു നാട്ടുകാര്‍.

RELATED STORIES

Share it
Top