തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്ന്

താമരശ്ശേരി: പെയിന്റിംങ് തൊഴിലാളിയായ യുവാവിനെ കൊട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കെടവൂര്‍ വാഴക്കാലയില്‍ പ്രദീപനെയാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം തട്ടികൊണ്ടുപോയി മര്‍ദിച്ചത്. പെയിന്റിംങ് ജോലി നോക്കാനുണ്ടെന്നും പറഞ്ഞാണ് മുന്‍ പരിചയമുള്ള യുവാവും മറ്റൊരാളും പ്രദീപനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. മറ്റൊരാള്‍ ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. പുതുപ്പാടി  പെരുമ്പള്ളി ഭാഗത്തെ മലയില്‍ എത്തിച്ചും പിന്നീട് കാരാടിയിലെ വാഴതോട്ടത്തില്‍ എത്തിച്ചും മര്‍ദിച്ചതായി പ്രദീപന്‍ പറഞ്ഞു. ഇവരുടെ സംഘത്തില്‍ പന്ത്രണ്ടോളം പേര്‍ കാരാടിയില്‍ എത്തിയിരുന്നു. കൊലപ്പെടുത്താനായി ഇവര്‍ കത്തിയും കരുതിയിരുന്നുവെന്നും പ്രദേശവാസിയായ വാഴത്തോട്ട ഉടമ എത്തിയതിനാലാണ് ജീവന്‍ തരിച്ചു കിട്ടിയതെന്നും പ്രദീപന്‍ പറയുന്നു. അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചത്.

RELATED STORIES

Share it
Top