തൊഴിലാളികളെ കോര്‍പറേറ്റുകള്‍ ഭിന്നിപ്പിച്ച് ചൂഷണം ചെയ്യുന്നു: എന്‍ പി ചെക്കുട്ടി

കോഴിക്കോട്: തൊഴിലാളികളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് അവരെ കോര്‍പറേറ്റുകള്‍ക്ക്  ചൂഷണം ചെയ്യുന്നതിന് അവസരമൊരുക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ മുഖ്യധാരാ ട്രേഡ് യൂനിയനുകള്‍ പുലര്‍ത്തുന്ന മൗനം ഭയാനകമാണെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തേജസ് ദിനപത്രം ചീഫ് എഡിറ്ററുമായ എന്‍ പി ചെക്കുട്ടി പറഞ്ഞു.
തൊഴിലാളികളെ അക്ഷരാര്‍ത്ഥത്തില്‍ അടിമകളാക്കുന്ന ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് ( എഫ്്്്ടിഇ- നിശ്ചിത കാല തൊഴില്‍ ) നിയമത്തിനെതിരേ തൊഴിലാളി ഐക്യം അനിവാര്യമെന്ന് എന്‍ ടി യു ഐ ദേശീയ ജന. സെക്രട്ടറി ഗൗതം മോദി. എഫ് ടി ഇ ക്കെതിരേ ന്യൂട്രേഡ് യൂനിയന്‍ ഇനീഷ്യേറ്റീവ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി  നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന മേഖലാ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ ടി യു ഐ ദേശീയ നിര്‍വാഹക സമിതി അംഗം കെ കെ കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top