തൊഴിലാളിഐക്യം തകര്‍ക്കാന്‍ മതവികാരം ആളിക്കത്തിക്കുന്നു : മന്ത്രി പി തിലോത്തമന്‍ആലപ്പുഴ: തൊഴിലാളികളുടെ ഐക്യം തകര്‍ക്കാന്‍ മതവികാരം ആളികത്തിക്കുന്നു. ഭക്ഷ്യ സിവില്‍ സപ്ലയിസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍.തൊഴിലാളികളുടെ ഐക്യവും കൂട്ടായ്മയും തകര്‍ക്കാന്‍ മതവികാരം ഇളക്കുന്ന തരത്തിലുള്ള വന്‍ ഗൂഡലോചനയാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എന്‍എല്‍യു സംഘടിപ്പിച്ച മെയ്ദിന സമ്മേളനം സക്കരിയ്യാ ബസാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുമന്ത്രി. ഇതിനെതിരേയും ജനാധിപത്യമാര്‍ഗത്തില്‍ തെരെഞ്ഞെട്ടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരെ ചിറ്റമ്മനയ സമീപനങ്ങള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കരിന്റെ നടപടിക്കെതിരെയും ജാതി പരമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യമാണ്. ചടങ്ങില്‍ ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പ്രതിഭാഹരി എംഎല്‍ എഐഎന്‍എല്‍ സംസ്ഥാന.ജനറല്‍ സെക്രറി  പ്രൊഫ എ പിഅബ്ദുല്‍ വഹാബ്: എന്‍ എല്‍യു സംസ്ഥാന പ്രസിഡന്റ് എപി മുസ്തഫാ, മോഹനന്‍,  ബി അന്‍ഷാദ് അരൂര്‍, കെപി  നാസര്‍, എച്ച് മുഹമ്മദാലി, ഹംസക്കുഞ്ഞ്, ഷാജി കൃഷ്ണന്‍, ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ഹബീബ്‌തൈപ്പറംമ്പില്‍ എന്നിവര്‍ സംസാരിച്ചു.’

RELATED STORIES

Share it
Top