തൊമ്മാന കോള്‍പാടത്ത് വെള്ളരി കൊക്കുകളെത്തി

തൊമ്മാന: കാഴ്ചയുടെ വിരൊന്നൊരുക്കി തൊമ്മാന കോല്‍ പാടത്ത് വെള്ളരി കൊക്കുകള്‍ വരവായി. നെല്‍ക്കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് പാടം ഉഴുതുമറിച്ചപ്പോഴാണു കൊറ്റികളുടെയും ദേശാടന പക്ഷികളുടെയും കൂട്ടം പാടത്തെ വെള്ള പുതപ്പിച്ചത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വെള്ളരി കൊക്കുകള്‍ കോള്‍പടവിലെത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രത്യേക പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ പെടുന്ന കേരളത്തിലെ മൂന്നു സ്ഥലങ്ങളില്‍ ഉള്ളതാണ് മുരിയാട് കോള്‍നിലങ്ങള്‍. അമിത മല്‍സ്യ സമ്പത്തുള്ള കോള്‍പടവുകളില്‍ ഭക്ഷണത്തിന് വേണ്ടിയാണ് ഇവ ഇവിടെയെത്തുന്നതത്രേ. പകല്‍ നേരങ്ങളില്‍ പാടത്തെ പ്രാണികളെയും ചെറു മീനുകളെയും ഭക്ഷിച്ചു കഴിയുന്ന ഇവ രാത്രിയായാല്‍ സമീപപ്രദേശങ്ങളിലെ മരങ്ങളിലാണ് വസിക്കുക. കീട ബാധ ചെറുക്കാന്‍ നെല്‍ച്ചെടികളില്‍ തളിക്കുന്ന മരുന്നുകള്‍ കലര്‍ന്ന വെള്ളവും മൂലം കൊക്കുകളില്‍ പലതും ചത്തൊടുങ്ങുന്നുണ്ട്.  കൂട്ടത്തോടെ കോള്‍പാടങ്ങളിലിറങ്ങുന്ന വെള്ളരി കൊക്കുകളെ പിടിക്കുന്നതും മേഖലയില്‍ വ്യാപകമാവുന്നുണ്ട്. എന്നാല്‍ വനംവകുപ്പിന്റെ കര്‍ശന നിരീക്ഷണമുള്ള മേഖലയാണ് ഇവിടം എന്നുള്ളത് കൊണ്ട് ദേശാടന പക്ഷികള്‍ക്കു സുരക്ഷിത മേഖലയാണ്. പുലര്‍ച്ചെ 6 മുതല്‍ 9 വരെ എത്തുന്ന കൊറ്റികളെ കാണാന്‍ നിരവധി കാഴ്ചക്കാരും എത്തുന്നുണ്ട്.

RELATED STORIES

Share it
Top