തൊടുപുഴ സിഐക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണം

കൊച്ചി: സിവില്‍ തര്‍ക്കത്തില്‍ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സിഐ എന്‍ ജി ശ്രീമോനെതിരേ കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇയാള്‍ക്കെതിരായ മറ്റു 14ഓളം പരാതികളില്‍ ഇടുക്കി എസ്പി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇയാളെ സംബന്ധിച്ച് ഇന്റലിജന്‍സ് എഡിജിപി റിപോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ശ്രീമോനെതിരേ മറ്റു ചിലര്‍ ന ല്‍കിയ പരാതികള്‍ സംബന്ധിച്ച ഒരു അപേക്ഷ ഹരജിക്കാരനു വേണ്ടി ഹാജരായ അഡ്വ. തോമസ് ആനക്കല്ലുങ്കല്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. പോലിസ് പീഡനം ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

RELATED STORIES

Share it
Top