തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ചരിത്രനേട്ടം

തൊടുപുഴ: ജില്ലയിേെല ബ്ലാക്ക് പഞ്ചായത്തുകളില്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുകവിനിയോഗത്തില്‍ 100 ശതമാനം തികച്ച ബ്ലോക്ക് എന്ന നേട്ടം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ല ആസൂത്രണസമിതി അംഗീകാരം ലഭിച്ച മുഴുവന്‍ പ്രൊജക്റ്റുകളും പൂര്‍ത്തീകരിക്കാനായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അറിയിച്ചു.
പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, വിവിധ പ്രാദേശിക റോഡുകള്‍, വയോജന പാര്‍ക്ക്, അങ്കണവാടി നിര്‍മാണം, ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, അംഗനവാടികള്‍ക്ക് ബേബി ബെഡ്, അംഗപരിമിതര്‍ക്ക് മുച്ചക്ര വാഹനം വിതരണം, മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് ഐപി ബ്ലോക്ക് നവീകരണം, പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, കര്‍ഷകര്‍ക്ക് ഫലവൃക്ഷതൈ വിതരണം, ചെക്ക്ഡാം നിര്‍മ്മാണം, എന്നിവ നടപ്പാക്കിയ പ്രൊജക്റ്റുകളില്‍ ഉള്‍പ്പെടും.
ലൈഫ് പദ്ധതിയില്‍ ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്ത എല്ലാ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു.

RELATED STORIES

Share it
Top