തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍: എഴുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

തൊടുപുഴ:  തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. വനമേഖലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീടുകളില്‍ വെള്ളം കയറിയത്.



പുഴയില്‍ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് തൊമ്മന്‍കുത്തിനടുത്തെ മണ്ണുകാട്, കുഴിമറ്റം പ്രദേശങ്ങളിലെ എഴുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു നിലയിലാണ്.

RELATED STORIES

Share it
Top