തൊക്കോട്ട് സ്‌റ്റേഷന്‍ നിര്‍ത്താനുള്ള തീരുമാനം ഉപേക്ഷിക്കണം: എംപി

കാസര്‍കോട്്: പാസഞ്ചര്‍ ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ നിര്‍ത്തി തൊക്കോട്ട് ഹാള്‍ട്ട് സ്‌റ്റേഷന്‍ നിര്‍ത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എംപി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് നിവേദനം നല്‍കി.
ചെറുവത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍, മംഗളൂരു സെന്‍ട്രല്‍- കണ്ണൂര്‍ പാസഞ്ചര്‍ എന്നിവയുടെ തൊക്കോട്ടുള്ള സ്‌റ്റോപ്പാണ് നിര്‍ത്തിയത്. കണ്ണൂര്‍ ഭാഗത്തുനിന്ന് ഉള്ളാള്‍ ഭാഗത്തെ ആശുപത്രികളിലേക്ക്— പോകുനവര്‍ ട്രെയിന്‍ ടിക്കറ്റെടുക്കുന്നത്— തൊക്കോട്ട് സ്‌റ്റേഷനിലേക്കാണ്. രാവിലെ ചെറുവത്തൂരില്‍നിന്നുള്ള ട്രെയിന്‍ രോഗികള്‍ക്കും കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമായിരുന്നു. മംഗളൂരു സെന്‍ട്രല്‍, ജങ്ഷന്‍ സ്‌റ്റേഷന്റെ തൊട്ടടുത്തുള്ള സ്‌റ്റോപ്പാണ് തെക്കോട്ടേത്. പ്രധാന ടൗണായ തൊക്കോട്ട് നിരവധി യാത്രക്കാര്‍ എത്തുന്നുണ്ട്. ആശുപത്രികളും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ദെര്‍ലക്കട്ടെ, ഉള്ളാള്‍, തൊക്കോട്ട്്— മേഖലയില്‍ ദിവസവും ആയിരക്കണക്കിനാളുകള്‍ എത്തുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന നടപടിയില്‍ നിന്ന് റെയില്‍വേ പിന്തിരിയണമെന്ന് എംപി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top